വൈദ്യുതി കടത്തിവിടുന്ന ഏരിയൽ ബഞ്ച് കേബിൾ ഇളകി വീണു
മല്ലപ്പള്ളി: വായ്പൂര് ജങ്ഷന് സമീപം വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയല്‍ ബഞ്ച് കേബിള്‍ തൂണില്‍നിന്ന് ഇളകിവീണു.
തിരുവല്ല ഈസ്റ്റ് കോഓപറേറ്റിവ് ബാങ്കിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ 11ഓടെയാണ് അപകടം. ഇതേസമയം റോഡില്‍ സ്കൂട്ടറില്‍ യാത്രചെയ്തിരുന്ന അമ്മയും മകനും വാഹനത്തിന്‍റെ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കേറ്റു. ഇരുവരെയും കെ.എസ്.ഇ.ബി വാഹനത്തില്‍ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മല്ലപ്പള്ളി സബ് സ്റ്റേഷനില്‍നിന്ന് കഴിഞ്ഞ മാസം ചുങ്കപ്പാറയിലേക്ക് വലിച്ച കേബിളാണ് കൂട്ടിയോജിപ്പിച്ച ഭാഗംവിട്ട് ഇളകിവീണത്.
നേരിട്ട് ദേഹത്ത് പതിക്കാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പലയിടത്തും ഇത് അപകടാവസ്ഥയിലാണെന്ന് പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. പൂര്‍ണമായ സുരക്ഷ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അടിയന്തര പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്. ഫോട്ടോ: വൈദ്യുതി കടത്തിവിട്ടിരുന്ന ഏരിയല്‍ ബഞ്ച് കേബിള്‍ ഇളകി റോഡില്‍വിണ നിലയില്‍
Comments
Post a Comment
Please don't use abusive or harrassive language.If anybody posts comments without manners we will surely try to remove it