ഞായറാഴ്ച നിയന്ത്രണങ്ങൾ ഉൾപ്പെടെ മറ്റു നിയന്ത്രണങ്ങൾ തുടരും
തിരുവനന്തപുരം | കൊവിഡ് വ്യാപന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പെടുത്തിയ നിയന്ത്രണം അടുത്തയാഴ്ചയും തുടരാന്‍ കൊവിഡ് അവലോകന യോഗം തീരുമാനിച്ചു.
നിലവിലെ മറ്റു നിയന്ത്രണങ്ങളും തുടരും. എ, ബി, സി കാറ്റഗറി അടിസ്ഥാനമാക്കി ജില്ലാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയിയ നിയന്ത്രണങ്ങളും തുടരും. കോവിഡ് കേസുകള്‍ കാര്യമായി കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ തീരുമാനമായത്. ഫെബ്രുവരി 6 ഞായറാഴ്ച അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ.
ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. ഗുരുതര രോഗമുള്ളവര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെങ്കിലും ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നലകി. ഇത് സംസ്‌ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ് അനുഭവപ്പെടുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം വര്‍ദ്ധിച്ചു നിന്ന തിരുവനന്തപുരം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ വ്യാപനം കുറഞ്ഞിട്ടുണ്ട്. ആശുപത്രികളിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുമ്ബോള്‍ സ്‌ഥിതിഗതികള്‍ നിയന്ത്രണത്തിലാണ്.
സംസ്‌ഥാനത്തെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനവുംകുട്ടികളുടെ വാക്‌സിനേഷന്‍ 71 ശതമാനവും പൂര്‍ത്തീകരിച്ചു. വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ആരോഗ്യ വകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് മരണ ധന സഹായത്തിനായി ലഭിച്ച 45,000 അപേക്ഷകളില്‍ 40,410 പേര്‍ക്ക് ധന സഹായം നല്‍കി.
പതിനൊന്ന് ലക്ഷത്തോളം പേര്‍ നിലവില്‍ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ആശുപത്രിയിലും, ഐ.സി.യു വിലും പ്രവേശിപ്പിക്കുന്നവരുടെ കണക്കുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ ഏകോപിപ്പിക്കാന്‍ സംസ്‌ഥാന കോവിഡ് വാര്‍ റൂമിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം
കേന്ദ്ര ബജറ്റില്‍ സില്‍വര്‍ലൈന്‍ ഇടം പിടിക്കുമോ?; എയിംസ്, റെയില്‍ പാത ഇരട്ടിപ്പിക്കല്‍, പ്രവാസി പുനരധിവാസ പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം
കണ്ണൂര്‍ വി സി നിയമനം: മന്ത്രി ആര്‍ ബിന്ദുവിനെതിരായ ഹരജി ലോകായുക്ത ഇന്ന് പരിഗണിക്കും
കേന്ദ്ര ബജറ്റിനെക്കുറിച്ച് രസകരമായ പത്ത് കാര്യങ്ങള്‍
പാമ്ബ് കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി
വിസ്മയ കേസ്; പ്രതി കിരണിന്റെ പിതാവ് കൂറുമാറി
Comments
Post a Comment
Please don't use abusive or harrassive language.If anybody posts comments without manners we will surely try to remove it