കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ അറസ്റ്റിൽ

തൃ​ശൂ​ര്‍: കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ​യാ​ള്‍ അ​റ​സ്റ്റി​ല്‍. മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ര്‍ തൃ​ക്ക​ള​ത്തൂ​ര്‍​ക്ക​ര മാ​ളി​ക്കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ജോ​ബി​യാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്.
മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യി​ല്‍​നി​ന്ന്​ ഏ​ഴ് ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2019 മേ​യ് മു​ത​ല്‍ പ​ല​ത​വ​ണ​ക​ളാ​യാ​ണ് വി​സ ഫീ​സ്, പ്രോ​സ​സി​ങ് ഫീ​സ് എ​ന്നി​ങ്ങ​നെ​യാ​യി പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത​ത്. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത​റി​ഞ്ഞ് ഒ​ളി​വി​ലാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍ വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടി​ലെ​ത്തി​യാ​ണ് അ​റ​സ്റ്റ്. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കെ. ​ഉ​മേ​ഷ്, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ കെ.​എ​ല്‍. ജോ​ഷി, പി. ​ഹ​രീ​ഷ് കു​മാ​ര്‍, വി.​ബി. ദീ​പ​ക്ക് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Source - മാധ്യമം

Comments