പ്രതിയുടെ സഹോദരിയുടെ പണം തട്ടിയതിന് പിരിച്ചുവിട്ട പോലീസുകാരനെ തിരിച്ചെടുത്തു

ത​ളി​പ്പ​റ​മ്ബ്: മോ​ഷ​ണ​ക്കേ​സ് പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ എ.​ടി.​എം കാ​ര്‍​ഡി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്ന ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് സ​ര്‍​വി​സി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ട്ട പൊ​ലീ​സു​കാ​ര​നെ ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ല്‍ തി​രി​ച്ചെ​ടു​ത്തു.
ത​ളി​പ്പ​റ​മ്ബ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​റാ​യി​രു​ന്ന ഇ.​എ​ന്‍. ശ്രീ​കാ​ന്തി​നെ​യാ​ണ് തി​രി​ച്ചെ​ടു​ത്ത​ത്.

മോഷണ കേസ് പ്രതി ഗോ​കു​ലി​ന്റെ സ​ഹോ​ദ​രി​യി​ല്‍​നി​ന്ന് പി​ന്‍ ന​മ്ബ​ര്‍ സ്വ​ന്ത​മാ​ക്കി 9,500 രൂ​പ പി​ന്‍​വ​ലി​ക്കു​ക​യും ബാ​ക്കി തു​ക കൊ​ണ്ട് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ച്ചി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തെ തു​ട​ര്‍​ന്ന് ശ്രീ​കാ​ന്തി​നെ ആദ്യം സ​സ്പെ​ന്‍​ഡ്​​ ചെ​യ്തു.

പ​രാ​തി​ക്കാ​ര്‍ കേ​സ് പി​ന്‍​വ​ലി​ച്ചെങ്കിലും വ​കു​പ്പു​ത​ല ന​ട​പ​ടി നി​ല​നി​ല്‍​ക്കു​മെ​ന്ന് അ​റി​യി​ച്ച അ​ധി​കൃ​ത​ര്‍ ​ശ്രീകാന്തിനെ പിന്നീട് ​സര്‍​വി​സി​ല്‍​നി​ന്ന് പി​രി​ച്ചു​വി​ടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് വാര്‍ഷിക വേതത വര്‍ധനവ് തടഞ്ഞുവെച്ചുകൊണ്ടാണ്​ സേവനത്തിലേക്ക് തിരച്ചെടുക്കുന്നത്​. പുറത്തുനിന്ന രണ്ടുമാസക്കാലം ശമ്ബളരഹിത അവധിയായി കണക്കാക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

Source - മാധ്യമം

Comments